എറണാകുളം : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് കോട്ടയം ജില്ലയിലെ വെള്ളൂർ കോ-ഓപ്പറേറ്റീവ് ബാങ്കിലെ മുൻ സെക്രട്ടറിയായിരുന്ന ശ്രീ. എസ്.ജി ധനഞ്ജയനെതിരെയും മുൻ ജൂനിയർ ക്ലർക്കായിരുന്ന ശ്രീമതി. ലിജി തങ്കപ്പനെതിരെയും എറണാകുളം വി. എ. സി. ബി. സ്പെഷ്യൽ സെല്ലിൽ കേസ്സ് രജിസ്റ്റർ ചെയ്തു.കോട്ടയം ജില്ലയിലെ വെള്ളൂർ കോ-ഓപ്പറേറ്റീവ് ബാങ്കിലെ മുൻ സെക്രട്ടറിയായിരുന്ന കോട്ടയം ജില്ല, വൈക്കം താലൂക്ക്, വെള്ളൂർ വില്ലേജ്. മേവള്ളൂർ പോസ്റ്റ് ശങ്കരവിലാസം വീട്ടിൽ ഗോപാലകൃഷ്ണൻ നായർ മകൻ 64 വയസ്സുള്ള ശ്രീ എസ്.ജി ധനഞ്ജയനെതിരെയും മുൻ ജൂനിയർ ക്ലർക്കായിരുന്ന കോട്ടയം ജില്ല, വൈക്കം താലൂക്ക്, വെള്ളൂർ വില്ലേജ്, മേവള്ളൂർ പോസ്റ്റ് ഊരത്ത് വീട്ടിൽ ബാലരാജു ഭാര്യ 51 വയസ്സുള്ള ശ്രീമതി ലിജി തങ്കപ്പനെതിരെയും സർവീസ് കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് Prevention of Corruption Act പ്രകാരം എറണാകുളം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെല്ലിൽ കേസ്സുകൾ രജിസ്റ്റർ ചെയ്തു. വെള്ളൂർ കോ-ഓപ്പറേറ്റീവ് ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തി സർവീസിൽ നിന്നും നീക്കം ചെയ്ത മുൻ സെക്രട്ടറിയായിരുന്ന ശ്രീ ധനഞ്ജയനെതിരെയും മുൻ ജൂനിയർ ക്ലർക്കായിരുന്ന ശ്രീമതി ലിജി തങ്കപ്പനെതിരെയും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് ബാങ്ക് പ്രസിഡൻറ് വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടിയാളുകൾക്കെതിരെ പ്രാഥമികാന്വേഷണങ്ങൾ നടത്തുകയും അന്വേഷണത്തിൽ എസ്.ജി ധനഞ്ജയൻ വെള്ളൂർ കോ-ഓപ്പറേറ്റീവ് ബാങ്കിൽ സെക്രട്ടറിയായിരുന്ന കാലയളവിൽ വിവിധ വസ്തുവകകളും. ബാങ്ക് ഡെപ്പോസിറ്റുകളുമുൾപ്പെടെ 68.03.290/- രൂപയുടെ മുതലുകൾ സമ്പാദിച്ചിട്ടുള്ളതായും 1,22,96,761/- രൂപയുടെ ചെലവുകൾ നടത്തിയിട്ടുള്ളതായും അതിൽ 89,21,364/-രൂപയുടെ വരവിൽ കവിഞ്ഞ സ്വത്തുക്കളും ചെലവുകളുമാണെന്നും വെളിവായിട്ടുള്ളതും ശ്രീമതി ലിജി തങ്കപ്പൻ വെള്ളൂർ കോ-ഓപ്പറേറ്റീവ് ബാങ്കിൽ ജൂനിയർ ക്ലർക്കായിരുന്ന കാലയളവിൽ വസ്തുവകകളും. ബാങ്ക് ഡെപ്പോസിറ്റുകളുമുൾപ്പെടെ 44.09.285/- രൂപയുടെ മുതലുകൾ സമ്പാദിച്ചിട്ടുള്ളതായും 12,90,812/- രൂപയുടെ ചെലവുകൾ നടത്തിയിട്ടുള്ളതായും അതിൽ 14,37,456/-രൂപയുടെ വരവിൽ കവിഞ്ഞ സ്വത്തുക്കളാണെന്നു വെളിവായിട്ടുള്ളതുമാണ്. ആയതിൻറെ അടിസ്ഥാനത്തിലാണ് ഈ കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വി എ സി ബി എറണാകുളം സ്പെഷ്യൽ സെൽ പോലീസ് സൂപ്രണ്ട് ശ്രീ. എം.ജെ സോജൻ ഐ.പി.എസി ൻെറ നിർദ്ദേശാനുസരണം. 25.06.2025 തീയതിയിൽ ശ്രീ എസ്.ജി ധനഞ്ജയൻെറ വൈക്കം വെള്ളരുള്ള വസതിയിൽ പോലീസ് ഇൻസ്പെക്ടറായ ശ്രീ അരുൺ കുമാർ ജെ.പി യുടെ നേതൃത്വത്തിലും, ശ്രീമതി ലിജി തങ്കപ്പൻറെ വസതിയിൽ പോലീസ് ഇൻസ്പെക്ടറായ ശ്രീ ഹണി എച്ച്.എൽ ൻറെ നേതൃത്വത്തിലും റെയ്ഡുകൾ നടത്തിയിട്ടുള്ളതാണ്. റെയ്ഡുകളിൽ ഇരുവരുടേയും വസതികളിൽ നിന്നും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള രേഖകളും, മുതലുകളും, പണവും പിടിച്ചെടുത്തിട്ടുളളതാണ്. പിടിച്ചെടുത്ത രേഖകളേയും മുതലുകളേയും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.








